മലപ്പുറത്ത് വയോധികനെ വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി

NARAYAN

മലപ്പുറം: വയോധികനെ വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധൻ നായരെ(85) യാണ് തിങ്കളാഴ്ച പകൽ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികൾ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനെ തന്നെ വേലായുധനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.

പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ചന്ദ്രവതി. മക്കൾ: സുരേഷ് ബാബു, രത്‌നാവതി: മരുമക്കൾ: ഉണ്ണി, ഷൈനി.

Tags