മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി തർക്കം : മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

stabbed

മലപ്പുറം: പൊൻമുണ്ടം കാവപ്പുരയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി ആമിനയും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. 

നന്നാട്ട് ആമിന(62)യാണ് മരിച്ചത്. ഇവരുടെ മുപ്പതുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ആമിനയുടെ പിന്നിലൂടെ വന്ന ഇയാൾ ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു.

Tags