മലപ്പുറത്ത് ബൈക്കിൽ സാരി കുരുങ്ങി വീണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

accident-alappuzha

മലപ്പുറം: കോട്ടയ്ക്കലിൽ ബൈക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. കോട്ടയ്ക്കൽ സ്വദേശി ബേബിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

മകനോടൊപ്പം യാത്ര ചെയ്യുമ്പോൾ ബൈക്കിന്റെ ചങ്ങലയിൽ സാരി കുരുങ്ങി ബേബി തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. 

Tags