മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

accident

മലപ്പുറം: മലപ്പുറത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലിയിൽ പൂവ്വത്തിക്കുന്നിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചുങ്കത്തറ സ്വദേശി ആദിൽ ആണ് മരിച്ചത്. 

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ആദിൽ ഓടിച്ചിരു്ന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

Tags