മദ്രസാ അധ്യാപകന്‍ മുസ്തഫ വഹബി നിര്യാതനായി
Sat, 18 Mar 2023

തളിപ്പറമ്പ: അരിയില്‍ ജുമാ മസ്ജിദിന് സമീപം കൊട്ടില ഓണപ്പറമ്പ് സ്വദേശി മുസ്തഫ വഹബി (59) നിര്യാതനായി.
ഏറെക്കാലം ചെറുകുന്ന് മുണ്ടപ്രം, മാടായി കോഴിബസാര്‍, ഏഴോം നെരുവമ്പ്രം, തളിപ്പറമ്പ് ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ മദ്രസാധ്യാപകനായിരുന്നു. പരേതരായ പൊന്നന്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും മഠത്തില്‍ ഖദീജയുടെയും മകനാണ്.
ഭാര്യ: ദാറുശിഫയില്‍ എം മൈമൂന. മക്കള്‍: മുബശ്ശിര്‍ (അധ്യാപകന്‍, പയ്യന്നൂര്‍), മുഫീദ, നാഫിയ. മരുമകന്‍: മുഹമ്മദലി (കോരന്‍പീടിക).
സഹോദരങ്ങള്‍: അബ്ദുല്ല, മറിയം, സൈനബ, അലി, ആയിഷ, സഫിയ, ബീഫാത്തിമ, ജുവൈരിയ, മൂസ.