രക്ഷയ്ക്കായി ലോറി പറമ്പിലേക്കെടുത്തു; വളാഞ്ചേരിയിൽ ക്വാറിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

വളാഞ്ചേരി: ചെമ്പിക്കലിനടുത്ത് ഊരോത്ത്പള്ളിയാൽ സ്പിന്നിങ്മില്ലിനുസമീപം മിനിലോറി കരിങ്കൽക്വാറിയിലേക്കു വീണ് യുവാവ് മരിച്ചു. ലോറി ക്വാറിയിലെ 65 അടി താഴ്ചയുള്ള വെള്ളത്തിൽ മുങ്ങിപ്പോയി.മിനിലോറിയിലെ സഹായി മേൽമുറി പൈത്തിനിപ്പറമ്പ് കുന്നത്തൊടി വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ മുസ്തഫ(43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ മലപ്പുറം കാട്ടികുളങ്ങര ജാഫർ നീന്തി രക്ഷപ്പെട്ടു. ആറരമണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ രാത്രി 7.40 ഓടെയാണ് മിനിലോറി വെള്ളത്തിൽനിന്ന് ഉയർത്താനായത്. നാൽപ്പതു വർഷംമുമ്പ് ഉപേക്ഷിച്ച ക്വാറിയാണിത്. ഡ്രൈവർ നീന്തിരക്ഷപ്പെട്ടു.

അരി, ഗോതമ്പ്, മസാലപ്പൊടികൾ ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. തിരൂരിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും സ്‌കൂബാ ഡൈവേഴ്സും വളാഞ്ചേരി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ കാബിൻ പൂർണമായും തകർന്നതിനാൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രാത്രി മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.

ലോറി പുറത്തെടുക്കാൻ ദേശീയപാത 66-ന്റെ കരാർകമ്പനിയായ കെ.എൻ.ആർ.സി.എല്ലിന്റെ ക്രെയിനും ഉപയോഗിച്ചു.പരേതരായ കുന്നത്തൊടി മൊയ്തീൻകുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ് മുസ്തഫ. ഭാര്യ: സുഹൈല. മക്കൾ: ശാമിൽ, ഫാത്തിമ റിദ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മജീദ്, ഫാത്തിമ, ഖദീജ, ആസ്യ, റസിയ, മറിയുമ്മ.

Tags