ചുരം രഹിത പാത യാഥാർത്ഥ്യമാക്കാൻ വിയർപ്പൊഴുക്കിയ കുഞ്ഞേട്ടൻ ഓർമ്മയായി

Kunjettan, who sweated to make the pass-free road a reality, is remembered
Kunjettan, who sweated to make the pass-free road a reality, is remembered

കണ്ണൂർ :കണ്ണൂർ -വയനാട് ജില്ലകളെ ബന്ധിപ്പിക്കാൻ ചുരം രഹിതമായ അമ്പായത്തോട് -44-ാം മൈൽ പാത ഉചിതമാണെന്ന് കണ്ടെത്തുകയും അതു യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കുകയും ചെയ്ത നാട്ടുകാരുടെ കുഞ്ഞേട്ടനായ തുരുത്തിയിൽ ടി.എസ് സ്കറിയ ഓർമ്മയായി.

 താഴെ പാൽചൂരത്തെ തുരുത്തിയിൽ ടി.എസ്. സ്കറിയ ദീർഘകാലം കൊട്ടിയൂർ പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട കുഞ്ഞേട്ടനായിരുന്നു. പൊതുപ്രവർത്തകനെന്നനിലയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നാടിൻ്റെ സ്നേഹവായ്പ്പ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.ചുരംരഹിത പാത പ്രാഥമികമായി നിർമിച്ചതും ഗതാഗത യോഗ്യമാക്കിയതും ഇദ്ദേഹമായിരുന്നു. പിന്നീട് അത് മുടങ്ങി പ്പോയ കാലഘട്ടത്തിലും റോഡ് വീണ്ടും തുറക്കാൻ അക്ഷീണം പ്രവർത്തിച്ചു. 

tRootC1469263">

വാർധക്യസഹജമായ അസുഖത്താൽ വി ശ്രമജീവിതം നയിക്കുമ്പോഴും ചുരംരഹിത പാത വീണ്ടും യാഥാർഥ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അമ്പായത്തോട് സ്കൂ ളിൻ്റെ സ്ഥാപക മാനേജർ, കൊട്ടിയൂർ സർവീസ് സഹക രണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. വീടിന് സമീപത്തെ ഉന്നതി യിലെ ആളുകൾക്ക് വീട് വെക്കാനും അദ്ദേഹം സ്ഥലം ദാനംചെയ്തു.

കുഞ്ഞേട്ടൻ്റെ പൊതുപ്രവർത്തനം കൊട്ടിയൂരിൽ മാത്രം ഒതുങ്ങുന്നതല്ല. ഇരിട്ടിയുടെ വികസനത്തിനും അദ്ദേഹം പങ്കുവഹിച്ചു. വ്യാപാരമേ ഖലയിലും അദ്ദേഹം സജീവ മായിരുന്നു. അദ്ദേഹം 50 വർ ഷങ്ങൾക്ക് മുൻപ് ആരംഭിച്ച തുരുത്തിയിൽ ഫർണിച്ചർ ഇന്ന് മലയോരമേഖലയിലെ മികച്ച ഫർണിച്ചർ വിപണന കേന്ദ്രമാണ്. കൈവെച്ച മേഖലയിൽ എല്ലാം തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സംസ്കാരം വ്യാഴാഴ്ച്ചരാവിലെ പത്തുമണിക്ക് അമ്പായത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Tags