കാസർകോട്ടെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ്‌ ഗോപാലകൃഷ്‌ണൻ അന്തരിച്ചു

Senior journalist KS Gopalakrishnan of Kasaragod passes away
Senior journalist KS Gopalakrishnan of Kasaragod passes away


കാസർകോട്‌: കാസർകോട്ടെ മുതിർന്ന മാധ്യമപ്രവർത്തകൻ  കോളിയടുക്കം അണിഞ്ഞയിലെ കെ എസ്‌   ഗോപാലകൃഷ്‌ണൻ (68)അന്തരിച്ചു.   ഏറെക്കാലം  ദേശാഭിമാനി കാസർകോട്‌ ഏരിയാ ലേഖകനായിരുന്നു.  ഉത്തരദേശം , ലേറ്റസ്‌റ്റ്‌ തുടങ്ങി വിവിധ പത്രങ്ങളിലും പ്രവർത്തിച്ചു.  ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത്‌ പത്രാധിപ സമിതി അംഗമായിരുന്നു.  വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാർത്താ പരമ്പരകൾ ചെയ്‌തു. കാസർകോട്ടെ സ്‌പിരിറ്റ്‌ മാഫയക്കെതിരെ വാർത്തകൾ ചെയ്‌തതിന്റെ പേരിൽ നിരവധിതവണ അക്രമത്തിനിരയായി.  

tRootC1469263">

  കേരള സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷനിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ കെ എസ്‌ ഗോപാല കൃഷ്‌ണൻ എസ്‌എഫ്‌ഐ കാസർകോട്‌ ഏരിയാ സെക്രട്ടറി , കാസർകോട്‌ ഗവ. കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.    ഭാര്യ : എ ശ്യാമള. മക്കൾ: ജി എസ്‌ അനന്ത കൃഷ്‌ണൻ (സിനിമാ, നാടകപ്രവർത്തകൻ),  അഭിഷേക്‌ കൃഷ്‌ണൻ. സഹോദരങ്ങൾ : രാജമ്മ, സരസമ്മ(തിരുവനന്തപുരം)

Tags