പ്രമുഖ വ്യവസായി കെ പി സുബൈര്‍ ഹാജി അന്തരിച്ചു

Prominent industrialist KP Zubair Haji passes away


കണ്ണൂര്‍ : മലബാറിലെ അറിയപ്പെടുന്ന ആദ്യകാല മലഞ്ചരക്ക് വ്യാപാരി (കെ.എം.എസ്. ട്രേഡിംഗ് കമ്പനി) താവക്കര റീനാസില്‍ കെ പി സുബൈര്‍ ഹാജി (84)അന്തരിച്ചു. കണ്ണൂരിലെ പ്രമുഖ വ്യവസായിയായിരുന്ന സുബൈര്‍ ഹാജി ചോയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ്. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് താവക്കര യൂണിറ്റ് സെന്ററിലും 2 മണിക്ക് മന്ന റഹ്‌മാനിയ മസ്ജിദിലും തുടര്‍ന്ന് ഖബറടക്കം 2.15ന് വളപട്ടണം മന്ന ഖബര്‍സ്ഥാനിലും നടക്കും.

ഭാര്യ : സി പി സുഹറ. മക്കള്‍ : സുനൈദ്, സീനത്ത്, തസ്നീമ, ജംഷീദ്, ജസ്ലീന, പരേതയായ നശ്രീന. മരുമക്കള്‍: കെ പി സിദ്ദിഖ് ഹാജി, ഡോ. അമീര്‍  അഹമ്മദ് കുവൈറ്റ്, ടി പി ഹനീഫ ഹാജി, നശ്രീന്‍, ബുഷ്റ, പരേതനായ ടി പി മുസ്തഫ ഹാജി. സഹോ: അസ്മാബി, അയിഷാബി, അഫ്‌സത്ത്,  പരേതരായ കെ പി ഖാലിദ് ഹാജി, മഹമൂദ് ഹാജി,മുഹമ്മദ് സാലി,ഖദീജ, കുഞ്ഞാമിന.

Tags