പ്രവാസി വ്യവസായ സംരഭകന്‍ കെ.പി അഷ്‌റഫ് നിര്യാതനായി

google news
ghk

കണ്ണൂര്‍: മുണ്ടയാട് കൊച്ചിന്‍ ഹൗസില്‍ കെ.പി അഷ്റഫ് (അച്ചൂക്ക-76) നിര്യാതനായി. അബുദാബിയില്‍ ഏറെകാലമായി ബിസിനസ് (സി സ്റ്റാര്‍) നടത്തിവരികയാണ്. പരേതരായ കൊച്ചിയിലെ ആലിക്കോയയുടെയും ന്യൂമാഹി കല്ലാപുതിയ വീട്ടില്‍ അദബിയുടെയും മകനാണ്. 

ഭാര്യ: സി.എന്‍ ആയിഷ. മക്കള്‍: ആലിക്കോയ എന്ന കോയ (കസാകിസ്ഥാന്‍), അക്ബര്‍ അലി (ദുബൈ), മഹീല (കണ്ണൂര്‍). മരുമക്കള്‍: നുസ്റത്ത്, മറിയു, റയീസ്. സഹോദരങ്ങള്‍: അബ്ദുല്‍ഗഫൂര്‍ (ദുബൈ), മുഹമ്മദ് റഫീഖ് (കണ്ണൂര്‍), സൈനബ മാമന്‍, അസ്ന മഹമൂദ്, സാഹിദ, പരേതരായ അബൂബക്കര്‍ കോയ, സുഹറ അഹമ്മദ്, ഖദീജ അബൂബക്കര്‍. അജ്വ റസ്റ്റോറന്റുകളുടെ ഉടമ മമ്മൂട്ടി കേയി സഹോദരീ ഭര്‍ത്താവാണ്.

Tags