റിട്ട: എസ് ഐ ചാലാട്ടെ കെ.പി അബ്ദുൾമജീദ് നിര്യാതനായി
Oct 6, 2025, 15:00 IST
കണ്ണൂർ : റിട്ടയേഡ് പൊലീസ് സബ് ഇൻസ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോർ റോഡ് കല്ലാളത്ത് വയലിൽ റസിയാസിലെ കെ.പി.അബ്ദുൽ മജീദ് (74) നിര്യാതനായി. പരേതരായകെ.പി.സുലൈമാൻഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യ: റസിയ. മക്കൾ: നാസിയ, ജാബിർ, ഷമിയ. മരുമക്കൾ: ഗഫൂർ (ഖത്തർ ), സാജിദ് (കച്ചവടം). കണ്ണൂർ ടൗൺ, വളപട്ടണം, പയ്യാവൂർ, തലശ്ശേരി, കണ്ണവം പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച്ച രാവിലെ എട്ടു മണിക്ക് ചാലാട് ജുമാ മസ്ജിദിൽ, തുടർന്ന് പള്ളിയാമൂല കബർസ്ഥാനിൽ കബറടക്കം.
.jpg)

