കോഴിക്കോട് തിരുവമ്പാടിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
May 18, 2026, 19:21 IST
കോഴിക്കോട്: തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് മരിച്ചത്. മിന്നലേറ്റ മറ്റൊരു വ്യക്തിക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ചോ, പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്നത് സംബന്ധിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഇടിമിന്നലിൽ മരണപ്പെട്ട ജെയ്സണിന്റെ മൃതദേഹം ഇപ്പോൾ മുക്കത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)

