‍കോഴിക്കോട് ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ വയോധികൻ മരിച്ചു

Gangadharan

കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ വയോധികൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളിമീത്തൽ ഗംഗാധരൻ നായർ (75) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 15നാണ് അപകടം നടന്നത്.

മേലൂർ കൊണ്ടംവള്ളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കതിന പൊട്ടിക്കുന്നതിനിടെയാണ് ഗംഗാധരന് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്. ഭാര്യ - സുശീല. മക്കൾ - സുദീപ് (ബഹ്റിൻ). ഷൈജു (കേരള പോലീസ്). മരുമക്കൾ - ധന്യ, ഹരിത.

Tags