കോഴിക്കോട് ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് ദാരുണാന്ത്യം

accident 1

കോഴിക്കോട്  :ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. പാനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാർ മോളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന കാറിനുള്ളിൽ യാത്രികരായ യുവാക്കൾ കുടുങ്ങിപ്പോവുകയും, പിന്നീട് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ മൂന്ന് യുവാക്കളെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags