കോഴിക്കോട് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ചു.രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയിൽ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദ് (24) ആണ് മരിച്ചത്.
ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ അബി ഷർനാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുൽ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു.
അബി നർഷാദ് ഓടിച്ച ബൈക്കിൽ അതേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡിൽ വീണ അബി ബസ്സിനടിയിൽപ്പെട്ടു പോവുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അബ്ദുൽ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടൻ, സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ.
.jpg)

