കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

kozhikodedeath
kozhikodedeath

കോഴിക്കോട്: കോഴിക്കോട് മടവൂർ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കാട് വെട്ടുകയായിരുന്ന തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

tRootC1469263">

കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. അസ്ഥികൂടത്തിൻറെ സമീപത്ത് നിന്നും ബാഗും സോക്സും വാക്കത്തിയും കണ്ടെത്തി. സമീപത്തെ മരത്തിൽ കയറ് കൊണ്ടുള്ള കുരുക്കുമുണ്ട്. അഞ്ച് മാസം മുമ്പ് നരിക്കുനിയിൽ നിന്നും കാണാതായ തെങ്ങ് കയറ്റത്തൊഴിലാളിയുടെ മൃതദേഹ ഭാഗങ്ങളാണിതെന്ന സംശയത്തിലാണ് പൊലീസ്. അസ്ഥികൂടം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Tags