കോഴിക്കോട് മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: ഉള്ള്യേരിയിൽ മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതിൽ ലോഹിതാക്ഷൻ(55) ആണ് മരിച്ചത്. ഇന്നലെ രാത്രി മാമ്പൊയിലിലുള്ള വിവാഹ സൽക്കാരവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും തിരിച്ചെത്തിയിരുന്നില്ല.
tRootC1469263">ഇന്ന് രാവിലെയാണ് നാട്ടുകാർ പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയിൽ മാതാംതോട്ടിൽ മൃതദേഹം കണ്ടത്. പരിശോധനയിൽ മരിച്ചത് ലോഹിതാക്ഷനാണെന്ന് തിരിച്ചറിയുകയായിരുന്നു. തോട്ടിലെ ചെളിയിൽ മുഖം പൂണ്ടുപോയ അവസ്ഥയിലായിരുന്നു മൃതദേഹം. മഴയെത്തുടർന്ന് നല്ല ഒഴുക്കുമുണ്ടായിരുന്നു. അത്തോളി പൊ ലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
