കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു ; ഒരു മരണം

Fishing boat capsizes in Kozhikode; one dead
Fishing boat capsizes in Kozhikode; one dead

കോഴിക്കോട്: വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം.

tRootC1469263">

കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അസീസ്, ഷിനു, സന്തോഷ് എന്നിവർ കടലിലേയ്ക്ക് വീണു. സംഭവം കണ്ട മറ്റൊരു തോണിയിലുണ്ടായിരുന്നവർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 

Tags