കോഴിക്കോട് ഓട്ടോ മറിഞ്ഞ് ഡ്രെെവർക്ക് ദാരുണാന്ത്യം

accident
accident

കോഴിക്കോട്: ഒഞ്ചിയം ദേശീയപാത കുഞ്ഞിപ്പള്ളിയിൽ ഓട്ടോ മറിഞ്ഞ് ഡ്രെെവർക്ക് ദാരുണാന്ത്യം. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്.

അതേസമയം സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

tRootC1469263">

Tags