കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. 16 വയസായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ,യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു.
tRootC1469263">ഏറ്റവും പിറകിലായി യാത്ര ചെയ്ത ബിലാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് ബിലാൽ. മാതാവ്: റംല. സഹോദരങ്ങൾ: ശുഹൈബ, ഉമ്മുസൽമ.
.jpg)


