കോഴിക്കോട് ബൈക്ക് റോഡിലെ കുഴിയിൽ വീണു; മകനൊപ്പം യാത്രചെയ്യവേ അമ്മ റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം

accident

കോഴിക്കോട്: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വാഹനം കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ് ദാരുണാന്ത്യം. കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. വടകര ലോകനാർകാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. സിന്ധു മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

tRootC1469263">

റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പ്രേമൻ. മക്കൾ: അഭിഷേക്(മർച്ചന്റ് നേവി), അദ്വൈത് (എറണാകുളം).

Tags