കോട്ടയത്ത് പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

MAHESH
MAHESH


കോട്ടയം: മണർകാട് ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണർകാട്ടെ ബാറിന്റെ പാർക്കിങ് ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മണർകാട് സ്വദേശിയായ ശങ്കരശേരിൽ മാന്തറപ്പറമ്പിൽ എം.വി മഹേഷി (42) നെയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

tRootC1469263">

 ബാറിൽനിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറിൽ കയറിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് കാറിൽനിന്ന് പുറത്തെടുത്ത് മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags