കോട്ടയത്ത് പനിബാധിച്ച് ചികിത്സയിലായ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
Jul 22, 2025, 19:30 IST
കോട്ടയം: പനിബാധിച്ച് ചികിത്സയിലായ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഒളശ്ശ അലക്കുകടവ് പീടികപറമ്പിൻ പി.കെ മജീഷിൻ്റെ മകൻ ആദിദേവ് (13) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി പനി ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ്.മാതാവ്: ശ്രീനിമോൾ ( മണിയാപറമ്പിൽ).സഹോദരൻ: വാസുദേവ്
.jpg)

