കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

Death due to boat capsizing in Puthukurichi; A fisherman died

കൊല്ലം : കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കുളത്തൂപ്പുഴ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ ബഷീർ (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏഴുമണിയോടെ ജോലിക്ക് പോകുന്നതിനായി വീട്ടിൽ നിന്ന് ടൗണിലേക്ക് നടന്നു വരുമ്പോൾ കുളത്തൂപ്പുഴ ടൗണിന് സമീപത്തുവെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ജില്ലാ കളക്ടറോ ഡിഎഫ്‌ഓയോ നേരിട്ടെത്തി ഉറപ്പുനൽകാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. മേഖലയിൽ വന്യജീവി ശല്യം രൂക്ഷമായിട്ടും ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags