കൊല്ലത്ത് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി

In Cherupuzha heavy rains and water from wells were not available
In Cherupuzha heavy rains and water from wells were not available


കൊല്ലം: കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

tRootC1469263">

ഇടവട്ടം സ്വദേശി മണിയെ (58 ) ആണ് കഴിഞ്ഞ മാസം 24 മുതൽ കാണാതായത്. സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മണി. ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്. മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 

Tags