കൊല്ലത്ത് വാഹനാപകടത്തിൽ 17 കാരൻ മരിച്ചു
Oct 27, 2026, 20:28 IST
കൊല്ലം: കുളത്തൂപ്പുഴയിൽ വാഹനാപകടത്തിൽ 17 കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആകാശ് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
.jpg)


