കണ്ണൂർ കൊടുവള്ളിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
May 1, 2026, 10:29 IST
തലശേരി: കൊടുവള്ളിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.തലശ്ശേരി ബൂട്സ് ലൈനിൽ ഫൂട്ട്പാത്തിൽ ബെൽറ്റ് കച്ചവടം നടത്തിവരുന്ന ധർമ്മടം ചാത്തോടം സ്വദേശി റാഷിദാണ് മരിച്ചത് .ഇന്നലെ രാത്രി എട്ടരയോടെ കൊടുവള്ളിയിൽ വെച്ചുണ്ടായ അപകടത്തിലാണ് റാഷിദ് മരിച്ചത്. റാഷിദ് സഞ്ചരിച്ച ബൈക്കും ബസ്സും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ റാഷിദിനെ നാട്ടുകാർ തൊട്ടടുത്ത തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

