കൊച്ചിയിൽ കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

naseer
naseer

കൊച്ചി: കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കൽ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ൾസ് എറണാകുളം മാർക്കറ്റ്) മകൻ ത്വയ്യിബ് കെ നസീർ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരൾദാനം ചെയ്തതിനെ തുടർന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് നസീർ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം. ത്വയ്യിബിനെ കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കൽ കുടുംബാംഗം ഷിജില. സഹോദരങ്ങൾ: ഷിറിൻ കെ നസീർ (അടിവാട്, കോതമംഗലം), ആയിഷ നസീർ. സഹോദരി ഭർത്താവ് ആഷിഖ് അലിയാർ അടിവാട്.

കരൾസംബന്ധമായ രോഗത്തെ തുടർന്നാണ് ത്വയ്യിബിന് ഡോക്ടർമാർ കരൾമാറ്റ ശസ്ത്രക്രിയക്ക് നിർദേശിക്കുകയും പിതാവിന്റെ കരൾ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടർന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റിൽ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീർഘനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തിൽ ചേരുകയായിരുന്നു. 
 

Tags