കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം

death

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് ആണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. മാലേപ്പടിക്ക് മുൻപുള്ള സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പവൻ പുറകിലെ വാതിൽപടിയിൽ നിൽക്കുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചുവീണത്. 

ഗുരുതരമായി പരുക്കേറ്റ പവനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിട്ട് വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു.

Tags