കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

aromal
aromal

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. രാത്രിയിൽ വീട്ടിലേക്ക് പോകുംവഴി സർവീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമൽ വാഹനവുമായി വീഴുകയായിരുന്നു. കുഴിയിൽ വലിയ കോൺക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോൺക്രീറ്റിൽ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

ഇന്നലെ രാത്രിയിൽ കെപിഎസി ജംഗ്ഷനിലെ കുഴിയിൽ വീണാണ് എരുമകുഴി സ്വദേശി ആരോമൽ മരിച്ചത്. അതേസമയം ഇതിന് മുൻപും ഇത്തരത്തിൽ അപകടങ്ങൾ സ്ഥലത്ത് സംഭവിച്ചിട്ടുണ്ട് എന്നും എന്നാൽ കുഴികൾക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് മറ്റൊരു അപകടവും ഉണ്ടായി. കായംകുളം സ്വദേശി നബീഷയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ദേശീയപാതായക്കെടുത്ത കുഴികളുടെ പരിസരത്ത് കനത്ത ഇരുട്ടായതിനാൽ കുഴികൾ കാണാൻ സാധിക്കാഞ്ഞതാണ് അപകടങ്ങളുടെ കാരണം. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags