കാട്ടാക്കട പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

death

കാട്ടാക്കട :കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാം നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു. രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
 

Tags