കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഊർപ്പള്ളി സ്വദേശി മരിച്ചു.
Sat, 20 May 2023

തലശേരി:കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച് ഒരാൾ മരിച്ചു . പുലർച്ചെ 2.45 നാണ് സംഭവം.അഞ്ചാം മൈൽ പൊന്ന്യം റോഡ് കവലയിലാണ് സംഭവം. ഊർപ്പള്ളി പള്ളിക്ക് സമീപമുള്ള ഷംസുദ്ദീനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരായ അഞ്ചു പേർ ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.