കാസര്‍കോട്ട് യുവാവും പ്ലസ്‌വൺ വിദ്യാർഥിനിയും ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Nov 17, 2024, 09:45 IST
കാസർകോട്: നെല്ലിയരിയിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെയും പ്ലസ്‌വൺ വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരിയിലെ രാജേഷ് (21), മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനി എടത്തോട് പയാളത്തെ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിക്കൊപ്പമാണ് ലാവണ്യ പരപ്പയിലെത്തിയത്. അവിടെനിന്ന് തനിച്ച് നെല്ലിയരിയിൽ രാജേഷിന്റെ വീട്ടിലെത്തി.
തൊട്ടടുത്ത വീട്ടിലേക്കുപോയ ഇരുവരെയും കാണാതെ അന്വേഷിച്ചപ്പോഴാണ് പഴയ വീടിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങൾ: രേഷ്മ, രാധിക, രാഹുൽ. ലക്ഷ്മിയാണ് ലാവണ്യയുടെ അമ്മ. സഹോദരൻ: അദ്വൈത്.
.jpg)

