കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ഷാർജയിൽ നിര്യാതയായി
Dec 27, 2025, 09:46 IST
കണ്ണൂർ :പാപ്പിനിശേരി അറത്തിൽ സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ നിര്യാതയായിരുന്നു. ഇന്നലെ ഹൃദയഘാതത്താൽ ദേഹസ്വാസ്ഥ്യം തോന്നിയ ആയിഷ മറിയയെഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിച്ചു വരികയാണ്.
tRootC1469263">ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തികരിച്ചതിനു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബീന സൈഫ് '
.jpg)


