റാസല്‍ ഖൈമ ബീച്ചില്‍ തിരയില്‍പ്പെട്ട് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

Kannur native dies after being swept away by waves at Ras Al Khaimah beach
Kannur native dies after being swept away by waves at Ras Al Khaimah beach

റാസല്‍ ഖൈമ: റാസല്‍ ഖൈമ ബീച്ചില്‍ ഇറങ്ങിയ കണ്ണൂര്‍ വളപട്ടണം സ്വദേശി ഷബീല്‍ (38) തിരയില്‍പ്പെട്ട് മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 3)നാണ് അപകടം സംഭവിച്ചത്.

റാസല്‍ ഖൈമയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്ന ഷബീലിനെ, ബീച്ചില്‍ ഉണ്ടായിരുന്ന മറ്റ് ആളുകളാണ് തിരയില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം റാസല്‍ ഖൈമ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.

tRootC1469263">

പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഷബീലിന്റെ മൃതദേഹം റാസല്‍ ഖൈമ കബര്‍സ്ഥാനില്‍ അടക്കം ചെയ്തു. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി നാസിലയാണ് ഭാര്യ.

Tags