വളപട്ടണത്ത് ബൈക്ക് അപകടത്തിൽ അരങ്ങം സ്വദേശിയായ യുവാവ് മരിച്ചു
Dec 30, 2024, 14:25 IST
വളപട്ടണം : വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ ആലക്കോട് സ്വദേശിയായ യുവാവ് മരണമടഞ്ഞു.ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (30) ലാണ് മരണമടഞ്ഞത്.
നിയന്ത്രണം വിട്ടബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ രാഹുലിനെ നാട്ടുകാരും പൊലിസും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.