കാഞ്ഞങ്ങാട് പശുവിനെ മേയ്ക്കാൻ പോയ ക്ഷീര കർഷകൻ ഷോക്കേറ്റു മരിച്ചു

Dairy farmer dies of shock while grazing cow in Kanhangad


കാഞ്ഞങ്ങാട് : കോളിയടുക്കം വയലാംകുഴിയിൽ പശുവിനെ മേയ്ക്കാൻ പോയ വയോധികൻ ഷോക്കേറ്റു മരിച്ചു. ക്ഷീര കർഷകനായ കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. തിങ്കളാഴ്ച പകൽ പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു.

 ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റിന് ശേഷം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags