കടലുണ്ടി പുഴയിൽ അപകടത്തിൽപെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി


മലപ്പുറം: കടലുണ്ടി പുഴയിൽ അപകടത്തിൽപെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിൽ വീണതാവാമെന്ന് സംശയമുണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
tRootC1469263">പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് പരപ്പനങ്ങാടി പൊലിസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.
