ആനയുടെ ചവിട്ടേറ്റു; കുടകില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

Tragic end for IPS officer's wife in Kodagu after being trampled by elephant

വീരാജ്പേട്ട : കുടകില്‍ ആനയുടെ ചവിട്ടേറ്റ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്നലമട സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് കൊല്ലപ്പെട്ടത്. 51 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ. മാനേജറും ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.

തോട്ടത്തിലുണ്ടായിരുന്ന കാട്ടാന ഇവരുടെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നില്‍പ്പെട്ടു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഗോണിക്കുപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags