ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

baby leg
baby leg

ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിൽ ഒന്നര വയസുകാരനെ പടുത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിൽ നിന്നെത്തിയ തൊഴിലാളികളായ ദസറത്തിൻറെയും ബർത്തിയുടെയും മകൻ ശ്രേയാൻസ് ആണ് മരിച്ചത്.

കോരമ്പാറയിലുള്ള ചെന്നൈ സ്വദേശിയുടെ ഏലത്തോട്ടത്തിലൊ തൈഴിലാളികളാണ് ഇരുവരും. തോട്ടത്തിനുള്ളിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ഉറക്കി കിടത്തിയശേഷമാണ് അച്ഛൻ പണികൾക്കായി പോയത്.

പതിനൊന്നരയോടെ തിരികെ എത്തിയപ്പോൾ കുഞ്ഞിനെ കാണാതെ വന്നതിനെ തുടർന്ന് മറ്റു തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കുഞ്ഞ് കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags