ഇടുക്കിയിൽ കെഎസ്ആർടിസി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Apr 2, 2025, 19:12 IST
ഇടുക്കി: ഇടുക്കിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് അപകടത്തിൽ മരിച്ചത്.
ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്.
.jpg)

