എറണാകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടത്തി

Housewife found dead in Ernakulam
Housewife found dead in Ernakulam

എറണാകുളം: കാലടിയില്‍ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ സ്വദേശി മണിയെ (57) ആണ് മരിച്ചത്. രാവിലെ ഏറെ വൈകിയും മണിയെ പുറത്തു കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കട്ടിലിൽ കിടക്കുന്ന നിലയിരുന്നു മൃതദേഹം കണ്ടത്. ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റക്കാണ് മണി താമസിച്ചിരുന്നത്. കാലടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് : പരേതനായ ലവൻ. മക്കൾ: സൗമ്യ (ആലപ്പുഴ), പരേതയായ സന്ധ്യ. മരുമക്കൾ: സുജിത്ത്, ഷിജു
 

Tags