ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Lysamma

ഇടുക്കി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടിമാലി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു 200 ഏക്കറിൽ വച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ  ചികിത്സയിൽ കഴിഞ്ഞു വരികെയാണ് ലൈസാമ്മയുടെ മരണം സംഭവിച്ചത്.  അടിമാലി ഇരുന്നൂറേക്കർ കൂട്ടാനിക്കൽ ജോയിയുടെ ഭാര്യ ലൈസാമ്മ (59) ആണ് മരിച്ചത്. 

ലൈസാമ്മ മകനൊപ്പമാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലൈസാമ്മ റോഡിലേക്ക് തെറിച്ച്  വീഴുകയും ഗുരുതര പരുക്ക് സംഭവിക്കുകയും ചെയ്തു. പിന്നീട് ഇവരെ അടിമാലി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കോട്ടയത്ത് ചികിത്സയിൽ കഴിഞ്ഞ് വരികെ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. തലയ്ക്ക് സംഭവിച്ച പരുക്കാണ് മരണത്തിനിടയാക്കിയതെന്നാണ് വിവരം. സംസ്‌കാരം നടന്നു.

Tags