മുഴപ്പിലങ്ങാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ സൗദിയിൽ നിര്യാതനായി

Hotel employee from Muzhappilangad dies in Saudi Arabia
Hotel employee from Muzhappilangad dies in Saudi Arabia

മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് (49) സൗദി അറേബ്യയിലെ ജോലി സ്ഥലമായ മദീനക്കടുത്തുള്ള യാംബുവിൽ നിര്യാതനായി.യാംബൂവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ഒന്നര പതിറ്റാണ്ടിലേറായി ജീവനക്കാരനായിരുന്നു.നെഞ്ച് വേദനയേ തുടർന്ന് ഈക്കഴിഞ്ഞ ഞായറാഴ്ച യാംബുവിലെ ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

tRootC1469263">

ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞത്.മുഴപ്പിലങ്ങാട് പള്ളിക്കൽ ഹുസ്സൈൻ  - ബീവി എന്നിവരുടെ മകനാണ് ഭാര്യ: ആരിഫ 'ഏക മകൾ അഫീബ( ബിരുദവിദ്യാർത്ഥിനി )

Tags