ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്‌കർ ആണ് ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അസ്‌കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒമ്പതാം വാർഡിലാണ് അസ്‌കറിനെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നത്. എന്നാൽ ഇയാൾ മുപ്പത്തിയൊന്നാം വാർഡിലെത്തി ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
.jpg)

