ഇടുക്കിയിൽ ക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു

accident-alappuzha
accident-alappuzha

ഇടുക്കി: പിക്കപ്പ് ലോറി നിയന്ത്രണംവിട്ട്  താഴ്ചയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം എഴുപതേക്കർ നിരപ്പ്പാറയിലാണ് സംഭവം. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് ഇരുമ്പ് പൈപ്പുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

വെസ്റ്റ് ബംഗാൾ സ്വദേശി ബാപി റോയ് (25) ആണ് മരിച്ചത്. റോഡരികിലുള്ള വീടിന്റെ മതിലും ടെലിഫോൺ പോസ്റ്റുകളും തകർത്താണ് വണ്ടി മറിഞ്ഞത്. അപകടം മനസിലാക്കി വാഹനത്തിൽ നിന്നും ചാടിയ ബാപി റോയ് വീട്ടുമുറ്റത്തെ റമ്പുട്ടാൻ മരത്തിനും വാഹനത്തിനുമിടയിൽ കുരുങ്ങുകയായിരുന്നു. 

വാഹനത്തിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. മരിച്ച ബാപിയുടെ സഹോദരൻ രാജേഷാണ് വാഹനം ഓടിച്ചിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് തൊടുപുഴയിൽ  നിന്നെത്തിയ അഗ്നി രക്ഷാസേനയും കാളിയാർ എസ്.എച്ച്.ഓ എച്ച്.എൽ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags