കുളിക്കുന്നതിനിടെ കാൽവഴുതി അച്ചൻകോവിലാറ്റിൽ വീണ് സ്വർണക്കട ഉടമയ്ക്ക് ദാരുണാന്ത്യം

marukan
marukan

പത്തനംതിട്ട: കുളിക്കുന്നതിനിടെ കാൽവഴുതി അച്ചൻകോവിലാറ്റിൽ വീണ് സ്വർണക്കട ഉടമയ്ക്ക്  ദാരുണാന്ത്യം. പത്തനംതിട്ട നഗരത്തിലെ ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനിൽ ജെ. മുരുകൻ (59) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വലഞ്ചുഴി ക്ഷേത്രത്തിന് സമീപത്തെ കടവിൽ ആയിരുന്നു അപകടം.

ഭാര്യ രജനിയുമൊത്ത് തുണി കഴുകാനായി കടവിലെത്തിയതായിരുന്നു മുരുകൻ.തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെ മുരുകൻ ആറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. പരേതനായ ജനാർദനൻ ആചാരിയുടെ മകനാണ്. മക്കൾ:എം. ആശ കുമാരി, എം. അർച്ചന കുമാരി, എം. അരുൺകുമാർ. മരുമക്കൾ: ബാബുമോൻ (കോഴഞ്ചേരി), എം.എൻ. ഗോകുൽ (മാന്നാർ). സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് പത്തനംതിട്ടയിലെ വിശ്വകർമ്മസമുദായ ശ്മശാനത്തിൽ നടക്കും.

Tags