വണ്ടിപ്പെരിയാറിൽ പതിന്നാലുകാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Aug 30, 2025, 09:54 IST
ഇടുക്കി:വണ്ടിപ്പെരിയാറിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാര്‍ഥി).
.jpg)


