ചതുർഭാഷാ നിഘണ്ടുവിൻ്റെ പിതാവ് ഞാറ്റ്യേ ല ശ്രീധരൻ വിട പറഞ്ഞു;ഓർമ്മയായത് കണ്ണൂരിൻ്റെ ഹെർമ്മൻ ഗുണ്ടർട്ട്

Father of the Four-Language Dictionary, Njatye La Sreedharan, bids farewell; Kannur's Herman Gundert remembered

തലശേരി: ഭാഷയ്ക്കും സംസ്കാരത്തിനും നിസ്തൂലമായ സംഭാവനകൾ നൽകിയ ഞാറ്റ്യേ ല ശ്രീധരൻ വിട പറഞ്ഞു. ബുധനാഴ്ച്ച അർധരാത്രി വാർധക്യ സഹജമായ അസുഖങ്ങളുമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൻ്റെ എൺപത്തിരണ്ടാമത്തെ വയസിലാണ് അദ്ദേഹം ചതുർഭാഷ നിഘണ്ടു തയ്യാറാക്കിയത് സീനിയർ സിറ്റിസൺ ഫോറം വയലളം യൂനിറ്റ് പ്രസിഡൻ്റായിരിക്കുമ്പോഴാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ഒരു ലക്ഷത്തിൽപ്പരം വാക്കുകളുള്ള നിഘണ്ടുവിന് 860 പേജാണുണ്ടായിരുന്നത്. മലയാളത്തിലെ ഓരോ വാക്കിനും നാനാർത്ഥങ്ങൾക്ക് സമാനമായ കന്നഡ, തമിഴ് തെലുങ്ക് വാക്കുകൾ ഇതിൽ കൊടുത്തിരുന്നു. 

2023 മെയ് 19 ന് രണ്ടാം പതിപ്പ് കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ചതുർഭാഷാ ദ്രാവിഡ ഭാഷാ പദപരിചയമെന്ന പേരിൽ പ്രസിദ്ധീകരിച്ചു അതിനു ശേഷം മലയാളം - കന്നഡ, മലയാളം -തെലുങ്ക് എന്നിവ പ്രസിദ്ധീകരിക്കാനുള്ള ശ്രമം തുടങ്ങി. പ്രസാധകരെ ലഭിക്കാതെ വന്നപ്പോൾ സീനിയർ സിറ്റിസൺസ് ഫോറം സഹായവുമായെത്തി. 4 ലക്ഷം രൂപ ചെലവഴിച്ചു 500 കോപ്പിയാണ് പ്രസിദ്ധീകരിച്ചത്. ചെറുപ്രായത്തിൽ ശ്രീധരൻ ബീഡി തൊഴിലാളിയായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ജലസേചന വകുപ്പിൽ ജീവനക്കാരനായി. 

പാലക്കാട് കൽപ്പാത്തിയിൽ താമസിക്കുമ്പോൾ തമിഴ് പഠിച്ചു. ഡോ. ടി.പി.സുകുമാരൻ്റെ നിർദ്ദേശകാരമാണ് മറ്റു രണ്ടു ദ്രാവിഡ ഭാഷകൾ പഠിച്ചു ചതുർഭാഷ നിഘണ്ടു തയ്യാറാക്കാൻ തുടങ്ങിയത്. ജലസേചന വകുപ്പിൽ ജോലി ചെയ്ത കന്നഡ സംസാരിക്കുന്ന ഗോവിന്ദനായ്ക്ക്, എഴുത്തുകാരൻ സി. രാഘവൻ എന്നിവരുടെ സഹായത്തോടെ കന്നഡ പിടിച്ചു. കരിമ്പം ഫാമിൽ ജോലി ചെയ്യുന്ന ആന്ധ്രാ ക്കാരുടെ സഹായത്തോടെ തെലുങ്ക് പഠിച്ചു. നെല്ലൂരിൽ പോയി താമസിച്ചു കൂടുതൽ അറിവ് നേടി. 1994 ൽ ജലസേചനവകുപ്പിൽ നിന്നും വിരമിച്ചതോടെ മുഴുവൻ സമയവും നിഘണ്ടു നിർമ്മാണത്തിനായി നീക്കി വെച്ചു. പു.ക.സ ക ണ്ണൂർ താലൂക്ക് പ്രസിഡൻ്റും എൻ ജി. ഒ യൂനിയൻ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ഡോ. ടി.പി സുകുമാരൻ മാസ്റ്റർ അവാർഡ്, ഗുണ്ടർട്ട് അവാർഡ്, ഇന്ത്യാ റീഡിങ് ഒളിമ്പ്യാഡ് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Tags