പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

 Former State Secretary of Progressive Arts and Literature Association P. Appukuttan Master passes away

കണ്ണൂർ : പുരോഗമന കലാ സാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടൻ മാസ്റ്റർ (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും.കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. അധ്യാപകൻ, സാംസ്കാരിക പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടകപ്രവർത്തകൻ, കലാസ്വാദകൻ എന്നീ നിലകളിൽ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടൻ മാസ്റ്റർ. 

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം പ്രവർത്തിച്ചു.  അന്നൂർ രവിവർമ കലാനിലയത്തിലൂടെ നാടക രംഗത്ത് സജീവമായി. എ.കെ.കൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിൽ വിദ്വാൻ പരീക്ഷ പാസായി ഹൈസ്കൂൾ അധ്യാപകനായി.  കാസർകോട് ഗവ. ഹൈസ്കൂളിൽ ഭാഷാധ്യാപകനായി നിയമനം ലഭിച്ചു.   1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് വിരമിച്ചു. തുടർന്നും പയ്യന്നൂരിന്റെ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. പിലാത്തറ ലാസ്യ കോജ് ഓഫ് ഫൈൻ ആർട്സിന്റെ ആജീവനാന്ത ചെയർമാൻ, എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതിയുടെ അധ്യക്ഷൻ, സർഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പൺ ഫോറം തുടങ്ങിയ സാംസ്കാരീക പ്രസ്ഥാനങ്ങളുടെ മാർഗദർശിയും സർഗയുടെ പ്രസിഡന്റുമായിരുന്നു.

സാംസ്കാരീക പ്രസ്ഥാനങ്ങളുടെ മാർഗദർശിയും സർഗയുടെ പ്രസിഡന്റുമായിരുന്നു.
ഭാര്യ: പരേതയായ സി.പി.വത്സല. മക്കൾ: സി.പി. സരിത, സി.പി. ശ്രീഹർഷൻ (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡൽഹി), സി.പി. പ്രിയദർശൻ (ഗൾഫ്). മരുമക്കൾ: ചിത്തരഞ്ജൻ (കേരള ഗ്രാമീണ ബാങ്ക്, കുടിയാൻമല), സംഗീത (അസി.പ്രഫസർ ഐഐഎം ഇൻഡോർ), ഹണി( ദുബായ്

Tags